കണിച്ചുകുളം: അക്ഷര പബ്ലിക് ലൈബ്രറിയിൽ രക്ഷാ സൈന്യം(SALPS) സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയിലെ പുസ്തകങ്ങൾ പരിചയപ്പെടുകയും കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു ലൈബ്രറി പ്രസിഡണ്ട് പി എസ് പ്രസാദ് സ്കൂളിന് ഓർമ്മ മരം സമ്മാനിച്ചു. ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. അക്ഷര വനിതാ വേദി വൈസ് പ്രസിഡണ്ട് നീതു , ലൈബ്രേറിയൻ അഞ്ചു, വനിതാവേദി അംഗം റീന, അക്ഷര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ഹോ ഷിമിൻ എന്നിവർ നേതൃത്വം നൽകി.

